കണ്ണൂർ: മൂന്നാം പീടിക വിശുദ്ധ അന്തോണിസിന്റെ തീർഥാടന കേന്ദ്രത്തിൽ ദർശന തിരുനാളിന് ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറും. ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. ആൻസിൽ പീറ്റർ മൂന്നു ദിവസത്തെ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റും.
തുടർന്നുള്ള ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത നവവൈദികരായ ഫാ. ഷെബിൻ, ഫാ. സിജോ, ഫാ. മനോജ് എന്നിവർ മുഖ്യകാർമികരാകും. 12ന് വൈകുന്നേരം അഞ്ചിന് ജപമാലയെ തുടർന്നുള്ള ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത വിശ്വാസ പരിശീലന വിഭാഗം ഡയറക്ടർ ഫാ. ലിനോ പുത്തൻവീട്ടിൽ മുഖ്യകാർമികനാകും.
പ്രധാന തിരുനാൾ ദിനമായ 13 ന് വൈകുന്നേരം അഞ്ചിന് ജപമാലയെ തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹബലിക്ക് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നൊവേന, കുഞ്ഞുങ്ങൾക്കുള്ള ചോറൂണ്. നേർച്ച വിതരണത്തോടെ തിരുനാളിന് കൊടിയിറങ്ങും.